ദുബായ്: ദുബായില്‍ കുറ്റന്വേഷണങ്ങള്ക്ക് പൊലീസിന് സഹായമായി റോബോ കാറുകളും രംഗത്ത്. രാജ്യ സുരക്ഷയ്ക്കായി റോബോട്ട് പോലീസിനെ നിയോഗിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ റോബോ കാറുകള്‍ ദുബായ് പോലീസിന്റെ സഹായത്തിനെത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ തന്നെ പുതിയ റോബോ കാറുകളെ നഗരത്തില്‍ നിയോഗിക്കും. കാഴ്ചയില്‍ കുട്ടികളുടെ കളിപ്പാട്ടം പോലെ മാത്രമേ തോന്നുകയുള്ളൂവെങ്കിലും ഡ്രോണിന്റെ സഹായത്തോടെയാണ് റോബോ കാര്‍ കുറ്റവാളികളെ തേടിയിറങ്ങുന്നത്.
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഓട്ടോസോ ഡിജിറ്റലാണ് പുതിയ റോബോ കാറുകളെ ദുബായ് പോലീസിന് എത്തിക്കുന്നത്. ഇവ നഗരത്തില്‍ ഇറങ്ങുന്നതോടെ നഗരത്തില്‍ ദിവസേനയുള്ള പട്രോളിങ്ങിനിറങ്ങുന്ന ലോകത്തെ ആദ്യത്തെ ഏറ്റവും ചെറിയ കാറുകളായിരിക്കും പുതിയ റോബോ കാറുകള്‍. ആളില്ലാ കാര്‍ എന്നതിന് പുറമെ സ്വയം റീചാര്‍ജ് ആയി പ്രവര്‍ത്തിക്കാനും ഇതിന് കഴിയും. ദുബായ് പോലീസ് കമാന്‍ഡറായ മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരിയാണ് റോബോട്ട് കാറുകളെ സുരക്ഷായ്ക്കായി ഉപയോഗിക്കുമെന്ന് അറിയിച്ചത്. ആദ്യ ഘട്ടമെന്ന നിലയില്‍ വിനോദ യാത്രക്കാര്‍ എത്തിച്ചേരുന്ന സ്ഥലങ്ങളിലാണ് ആദ്യം പരീക്ഷിക്കുക. 2030 ആകുമ്പോഴേക്കും ദുബായ് പോലീസ് സേനയില്‍ 25 ശതമാനം റോബോട്ടുകളായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Post Your Comments