ആലപ്പുഴ : മന്ത്രി ജി.സുധാകരന്‍ ഒരു വിമര്‍ശകന്‍ മാത്രമല്ല നല്ലൊരു കവിതാസൃഷ്ടാവും കൂടിയാണ്. തന്റെ തിരക്കുപിടിച്ച രാഷ്ട്രീയ-പൊതു പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഉള്ളിലുള്ള കവി ഹൃദയത്തെ മന്ത്രി ഡയറിയില്‍ കുറിച്ചിടാന്‍ മറക്കാറില്ല. ഇത്തരത്തില്‍ 200 കവിതകാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. 11 കവിതാ സമാഹാരങ്ങള്‍ പുറത്തിറങ്ങി.
ഒരു കവിതയുടെ പിറവിയെ കുറിച്ച് മന്ത്രി പറയുന്നത് ഇങ്ങനെ. ആള്‍ക്കൂട്ടത്തിലിരിക്കുമ്പോള്‍ മനസ്സ് ചിലപ്പോള്‍ ഏകാന്തമായിരിയ്ക്കും. അപ്പോള്‍ ചിലവരികള്‍ ഉദിയ്ക്കും. ഉടന്‍ കീശയില്‍ നിന്ന് കടലാസ് എടുത്ത് കുത്തികുറിയ്ക്കും. ഷര്‍ട്ടിന്റെ കീശയില്‍ കരുതിവെച്ച വരികള്‍ ദിവസങ്ങള്‍ക്കു ശേഷം വീണ്ടുമൊന്ന് വായിക്കും. ചില വെട്ടിത്തിരുത്തലുകള്‍ക്കു ശേഷം കവിത പിറക്കുന്നു. ഇത്രയേയുള്ളൂ കവിതയ്ക്ക് പിന്നിലെ രഹസ്യമൊക്കെ എന്ന് മന്ത്രി പറയുന്നു.
Post Your Comments