ന്യൂഡല്‍ഹി: രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി)
നടപ്പാക്കുന്നതിൽ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണു കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയതെന്നാണ് രാഹുലിന്റെ പരാതി.പാതിവെന്ത ഭക്ഷണംപോലെയാണു നികുതിപരിഷ്കാരങ്ങള്‍. സ്വയം പ്രചാരണത്തിന്റെ ഭാഗമായാണിവയെല്ലാമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തി.
നോട്ട് നിരോധനം പോലെ മുന്നൊരുക്കമൊന്നും ഇതിനായി നടത്തിയിട്ടില്ല. സര്‍ക്കാരിന്റെ കഴിവുകേടാണ് ഇതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ആഴ്ചകളായി യൂറോപ്പിലാണു രാഹുല്‍.ജിഎസ്ടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ വെള്ളിയാഴ്ച അര്‍ധരാത്രി ചേരുന്ന പ്രത്യേക സമ്മേളനം ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ കഴിവുകേടാണ് ഇതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
Post Your Comments