
ആലപ്പുഴ: ബസ് ഡ്രൈവര്‍മാര്‍ കുട്ടികളെയും കൊണ്ട് സ്‌കൂള്‍ ബസ് ഓടിക്കുന്നത് മദ്യപിച്ച്. ആലപ്പുഴ ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ച അഞ്ച് ഡ്രൈവര്‍മാരെയാണ് പിടികൂടിയത്. സ്‌കൂള്‍ കുട്ടികളെ ബസുകളില്‍ തിക്കിനിറച്ച് കൊണ്ടുപോകുന്നു എന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാര്‍ പിടിയിലായത്. സ്‌കൂള്‍ ബസ് ഡ്രൈവര്‍ മാത്രമല്ല രണ്ട് ടിപ്പര്‍ ലോറി ഡ്രൈവര്‍മാരെയും ഇത്തരത്തില്‍ പിടികൂടുകയുണ്ടായി. യൂണിഫാം ഇല്ലാതെ വാഹനം ഓടിച്ച 115 പേര്‍ക്കെതിരെയും പോലീസ് പിടിയിലായി.
Post Your Comments