ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ മുറുകുന്നു. ഇന്ത്യ തങ്ങളുടെ സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയെന്നുള്ള വാദമാണ് ചൈന ഇതുവരെ ഉന്നയിച്ചത്.
ഇതിന്റെ ഭാഗമായി തര്‍ക്ക ഭൂമിയായ ഇന്ത്യ -ഭൂട്ടാന്- ചൈന അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ഇന്ത്യ അതിക്രമിച്ചു കയറി എന്നാരോപിക്കുന്ന ഭൂപടം ചൈന പുറത്തു വിട്ടിട്ടുണ്ട്. ഇന്ത്യയും ഭൂട്ടാനും തര്‍ക്ക പ്രദേശത്തെ ഭൂട്ടാന്റെ ഭാഗമായുള്ള സ്ഥലമായാണ് കാണുന്നത്. എന്നാല്‍ ഈ ഭാഗം തങ്ങളുടേതാണെന്നാണ് ചൈന പറയുന്നത്.
ചൈനയും ഭൂട്ടാനും രേഖപ്പെടുത്തിയ അതിര്‍ത്തിയില്‍ നിന്നും പടിഞ്ഞാറോട്ട് കയ്യേറിയാണ് ചൈന അതിര്‍ത്തി നിര്‍ണ്ണയിച്ചിരിക്കുന്നത്. ഡോങ് ലങ് മേഖലയിലേക്ക് കടന്നു ചെല്ലുതിനായി ചൈന റോഡ് പണി ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് ഭൂട്ടാന് രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍ റോഡ് പണി നിയമാനുസൃതമായാണ് നടത്തുന്നതെന്ന് ചൈന അവകാശപ്പെട്ടിരുന്നു. കൂടാതെ ഭൂട്ടാനുമായോ ഇന്ത്യയുമായോ ബന്ധനമില്ലാത്ത ഭൂമിയിലാണ് റോഡ് പണിയുന്നത്. ഇതില്‍ ഒരു രാജ്യത്തിനും ഇടപെടാന്‍ അവകാശമില്ലെന്നും ചൈന അറിയിച്ചു.
Post Your Comments