
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതികരിച്ച് സംസ്ഥാന പോലീസ് മേധാവിയായി സ്ഥാനമേറ്റ ലോക്‌നാഥ് ബെഹ്‌റ. കേസിലെ അന്വേഷണം നിഷ്പക്ഷമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്രമായും പ്രൊഫഷണലായും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ സെന്‍കുമാര്‍ എന്തുകൊണ്ട് പോലീസില്‍ കൂട്ടായ്മയില്ലെന്നു പറഞ്ഞുവെന്ന് അറിയില്ല. ഇക്കാര്യം ശനിയാഴ്ചത്തന്നെ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജിലന്‍സിലും പോലീസിലും കാര്യങ്ങള്‍ ഒരുപോലെ നോക്കുന്നതില്‍ തടസമില്ല. ജനങ്ങള്‍ക്കു തന്നെ വിശ്വസമുണ്ടെങ്കില്‍ രണ്ട് സ്ഥാനവും വഹിക്കുന്നതില്‍ തടസമില്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
Post Your Comments