തിരുവനന്തപുരം: കേരള പോലീസ് മേധാവിയായി വീണ്ടും ലോക്നാഥ് ബെഹ്റയെത്തി. സംസ്ഥാന പോലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ അധികാരമേറ്റു. ഡിജിപി ടി.പി. സെന്‍കുമാറില്‍നിന്നുമാണ് ബെഹ്റ അധികാരമേറ്റത്. പോലീസ് ആസ്ഥാനത്താണ് ചടങ്ങ് നടന്നത്.
വൈകുന്നേരം 4.30നു പോലീസ് ആസ്ഥാനത്ത് എത്തിയ ബെഹ്റയെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. അതിനുശേഷം അദ്ദേഹം സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഓഫീസില്‍ എത്തി രേഖകളില്‍ ഒപ്പുവച്ച് അധികാരമേറ്റു.
Post Your Comments