മിക്ക ആളുകളെയും അലട്ടുന്ന പ്രശ്‌നമാണ് താരൻ. താരനെ അകറ്റാൻ സഹായിക്കുന്ന ചിലഭക്ഷണസാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. താരൻ കളയാൻ വെള്ളക്കടല ഉത്തമമാണ്. വിറ്റാമിന്‍ ബി6 ഉം സിങ്കും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് താരനെ പ്രതിരോധിക്കും. ദഹനപ്രശ്‌നം കൊണ്ടാണ് ചിലര്‍ക്ക് താരന്‍ വരിക. അത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് ഇഞ്ചി താരന്‍ അകറ്റുന്നു. ഇതിനു പുറമേ ഇഞ്ചിയില്‍ ബാക്ടീരിയയ്ക്കും ഫംഗസിനും എതിരെ പൊരുതുന്ന ഘടകങ്ങളുണ്ട്. അവയും താരനകറ്റാന്‍ സഹായിക്കും.
സിങ്ക്, വിറ്റമിന്‍ ബി6 എന്നിവ ഒട്ടേറെ അടങ്ങിയിട്ടുള്ള ഗോതമ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. വെളുത്തുളളിയില്‍ അടങ്ങിയിട്ടുള്ള ആലിസിനും താരനെ അകറ്റാന്‍ സഹായിക്കും. ഭക്ഷണമായോ അല്ലെങ്കില്‍ തലയോട്ടിയില്‍ പുരട്ടിയോ വെളുത്തുള്ളി ഉപയോഗിക്കാം. വാഴപ്പഴവും താരനെ പ്രതിരോധിക്കും.
Post Your Comments