മുംബൈ : രാജ്യത്തെ മുന്‍നിര കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീയസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വാര്‍ഷിക ശമ്പളത്തിന് ഒമ്പതാം വര്‍ഷവും മാറ്റമില്ല.
കമ്പനിയിലെ മുഴുവന്‍ സമയ ഡയറക്ടര്‍മാരുടെ വേതനം വര്‍ധിപ്പിച്ചപ്പോഴും മുകേഷ് അംബാനിയുടെ ശമ്പളം 15 കോടി രൂപയില്‍ തന്നെ നിലനിര്‍ത്തി.
മുകേഷിന്റെ ശമ്പളം 38.75 കോടി രൂപയായി ഉയര്‍ത്താന്‍ ഓഹരി ഉടമകളുടെ അനുമതിയുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ താത്പ്പര്യപ്രകാരമാണ് ശമ്പളം 15 കോടിയില്‍ നിലനിര്‍ത്തുന്നതെന്ന് കമ്പനിയുടെ 2016-2017 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
2008-2009 ലാണ് മുകേഷ് അംബാനിയുടെ ശമ്പളം 15 കോടിയായത്. കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.എം.എസ് പ്രസാദിന്റെ ശമ്പളം മുന്‍ വര്‍ഷം 7.23 കോടി രൂപയായിരുന്നത് 7.87 കോടി രൂപയിലേയ്ക്ക് ഉയര്‍ത്തി. അദ്ദേഹത്തിന് കമ്പനിയുടെ 45.85 കോടിയുടെ ഓഹരി വിഹിതത്തിന് അര്‍ഹതയുണ്ട്.
Post Your Comments