Latest NewsNewsIndia

കാണാതായ വിദ്യാർത്ഥിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്നും കാണാതായ നജീബ് അഹമ്മദെന്ന വിദ്യാര്‍ത്ഥിയെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സി.ബി.ഐ. എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ തന്നെ തങ്ങളെ അറിയിക്കണമെന്ന് സി.ബി.ഐ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് ഒന്നാം വര്‍ഷ എം.എസ്.സി വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ ഡല്‍ഹിയിലെ ഹോസ്റ്റലിൽ നിന്നും കാണാതായത്.ഡല്‍ഹി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. നജീബിന്റെ അമ്മ ഫാത്തിമ നഫീസ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ കേസിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിന്റെ തുടർന്നാണ് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button