Latest NewsKerala

പിസി ജോര്‍ജ്ജിന്റെ തോക്ക് അടിയന്തിരമായി പിടിച്ചെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് എം

കോട്ടയം: പിസി ജോര്‍ജ്ജിന്റെ തോക്കിനെ ചൊല്ലി വീണ്ടും പ്രശ്‌നങ്ങള്‍. മുണ്ടക്കയം ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നേരേ പിസി തോക്കുചൂണ്ടിയ സംഭവത്തിനെതിരെ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം രംഗത്ത്.

തോക്ക് ആഭ്യന്തരവകുപ്പ് അടിയന്തിരമായി പിടിച്ചെടുക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ആവശ്യപ്പെട്ടു. ജോര്‍ജിന്റെ തോക്കിന് ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് റദ്ദാക്കണം. തോക്ക് ലൈസന്‍സ് ഉണ്ടെന്നു കരുതി ആര്‍ക്കെതിരെയും പ്രയോഗിക്കുന്നത് നിയമ ലംഘനവും കുറ്റകൃത്യവുമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ജനപ്രതിനിധിയായ ജോര്‍ജ് നടത്തിയ നിയമ ലംഘനത്തിനെതിരെ പോലീസ് കേസെടുക്കണമെന്നും കേരള കോണ്‍ഗ്രസ് എം സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. തോക്കുണ്ടെന്നും വേണ്ടിവന്നാല്‍ താന്‍ വെടിവയ്ക്കുമെന്നും ജോര്‍ജ് പരസ്യമായി പറഞ്ഞിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button