ന്യൂഡൽഹി: മദ്യപിച്ചു വണ്ടിയോടിക്കുന്നവരെ കുറിച്ച് കോടതിയുടെ പരാമർശം ഗൗരവമർഹിക്കുന്നത്. മദ്യപിച്ചു വാഹനമോടിക്കുന്നവർ മനുഷ്യ ചാവേറുകൾക്കു തുല്യമെന്നാണ് ഡൽഹി സെഷൻസ് കോടതി വ്യക്തമാക്കുന്നത്.മദ്യപിച്ച് വണ്ടിയോടിച്ച ഒരു യുവാവിന്റെ കേസ് പരിഗണിക്കേയാണ് കോടതിയുടെ പരാമർശം. മദ്യപിച്ചു വാഹനമോടിച്ചതിന് അഞ്ചു ദിവസത്തെ തടവിനു ശിക്ഷിക്കപ്പെട്ട യുവാവിന്റെ അപ്പീൽ കോടതി തള്ളി.
ഇതൊരു കുറ്റകൃത്യം മാത്രമല്ല. മറിച്ച് പല സാമൂഹിക പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്നും കോടതി വിലയിരുത്തി. മദ്യപിച്ചു വാഹനമോടിക്കുന്നവർ അവരുടെ മാത്രമല്ല, സാധാരണക്കാരായ വഴിയാത്രക്കാരുടെ ജീവനും അപകടത്തിലാക്കുകയാണ്. അവരുടെ കുടുംബാംഗങ്ങളും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും അപ്പീൽ തള്ളി സെഷൻസ് ജഡ്ജി ഗിരീഷ് കട്പാലിയ വ്യക്തമാക്കി.
Post Your Comments