മുംബൈ: കടലില്‍ മുങ്ങിത്താഴുന്നതിനിടെ രക്ഷിച്ചയാളെ ഒരുമണിക്കൂറിനകം അതേ പൊലീസ് വെള്ളമടിച്ചും പൊക്കി. മുംബൈ വെര്‍സോവ ബീച്ചില്‍ ഞായറാഴ്‍ച പുലര്‍ച്ചെയാണ് സംഭവം. ഹരിയാന ഗുരുഗ്രാം സ്വദേശിയും ഓഹരി ദല്ലാളുമായ റിച്ചു ചോപ്‍ഡ (38) യെ ആണ് കടലിൽ മുങ്ങിത്താഴുന്നതിനിടെ പട്രോളിംഗ് സംഘം രക്ഷിച്ചത്. താന്‍ മുംബൈയില്‍ ആദ്യമായിട്ടാണ് വരുന്നതെന്നും സുഹൃത്തും മറ്റൊരു ഓഹരി വ്യാപാരിയുമായ ആനന്ദിനൊപ്പമാണ് എത്തിയെതെന്നും നീന്താനാണ് കടലില്‍ ഇറങ്ങിയതെന്നുമായിരുന്നു ചോപ്‍ഡ പോലീസിനെ അറിയിച്ചത്. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇരുവരെയും വിട്ടയക്കുകയും ചെയ്‌തു.
എന്നാൽ അപകടത്തിനു ശേഷം ഇരുവരും കാറിൽ ഇരുന്ന് മദ്യപിച്ചു. തുടർന്ന് നഗരത്തിലൂടെ അമിതവേഗതയില്‍ കാറില്‍ കുതിച്ചുപായുകയായിരുന്നു. ഉടന്‍ ബൈക്കില്‍ സ്ഥലത്തെത്തിയ എസ് ഐയും ജാദവും ചേര്‍ന്ന് കാര്‍ തടഞ്ഞുനിര്‍ത്തി. കാറിലെ യാത്രക്കാരെ കണ്ട് ആദ്യം ഞെട്ടിയത് പോലീസ് തന്നെയാണ്. വാഹനം പരിശോധിച്ച പൊലീസ് സംഘം മദ്യക്കുപ്പികളും കണ്ടെത്തി. തുടര്‍ന്ന് മദ്യപിച്ച് വണ്ടിയോടിക്കല്‍, മഹാരാഷ്ട്ര പ്രൊഹിബിഷന്‍ ആക്ടനുസരിച്ചുള്ള കുറ്റങ്ങള്‍ തുടങ്ങിയവ ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്‌തു.
Post Your Comments