പത്തനംതിട്ട:അപകടം ഉണ്ടാക്കിയ മദ്യപാനി പോലീസിൽ കുടുങ്ങിയത് കിലോമീറ്ററുകളോളം സഞ്ചരിച്ചതിനുശേഷം. മദ്യപിച്ചെത്തിയ സ്കൂട്ടർ യാത്രികൻ കോഴഞ്ചേരി ചെട്ടിമുക്കിൽ വച്ചാണ് ഒരു വാനിനെ ഇടിച്ചത്. അതിനു ശേഷവും യാത്ര തുടർന്ന യാത്രികൻ പിടിയിലായത് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ. അപകടം കണ്ട് ഓടികൂടിയവരാണ് മദ്യപിച്ചിച്ചിട്ടുണ്ടെന്ന് അറിഞ്ഞ യാത്രികനെ വീണ്ടും സ്കൂട്ടറിൽ കയറ്റി വിട്ടത്.
ഇടിയിൽ വാനിനും സ്കൂട്ടറിനും സാരമായ കേടുപാട് പറ്റിയിരുന്നു. കോഴഞ്ചേരി ചെട്ടിമുക്കിൽ വച്ചാണ് സ്കൂട്ടറിടിച്ചത്. ഓടികൂടിയവർ സ്കൂട്ടർ നിവർത്തിവയ്ക്കുകയും ഇയാളെ പിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്തപ്പോൾ തന്നെ അയാൾ പുറപ്പെടാൻ ഒരുങ്ങി. കൂടെ ഉള്ളവരിൽ ചിലർ ഇയാളെ പരിചയമുണ്ടെന്ന് പറഞ്ഞതോടെ അയാൾ മുന്നോട്ട് വണ്ടിയും ആയി പോയി.
ഇതിനിടെ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാക്കിയവർ ആറന്മുള പോലീസിൽ വിവരം അറിയിച്ചെങ്കിലും സമയത്ത് ഇയാളെ പിന്തുടർന്ന് എത്തിയ കാർ യാത്രികൻ വിവരം പത്തനംതിട്ട പോലീസിനെ അറിയിച്ചു. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ വച്ച് ഇയാളെ പിടികൂടിയ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Post Your Comments