ന്യൂഡൽഹി : മദ്യപിച്ച് വാഹനമോടിക്കുന്നവരിൽ നിന്ന് പതിനായിരം രൂപ ഈടാക്കണമെന്ന് റോഡ് ഗതാഗത മന്ത്രാലയം. മദ്യപിച്ച് വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പിഴ അഞ്ചിരട്ടിയായി വര്‍ധിപ്പിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നത് വീണ്ടും ആവർത്തിക്കുകയാണെങ്കിൽ ഇരട്ടി പിഴയോടൊപ്പം ഒരു വര്‍ഷത്തെ തടവു ശിക്ഷയും ഒരു വര്‍ഷത്തേക്ക് വാഹനം തടഞ്ഞുവെക്കുകയും ചെയ്യും.
എല്ലാത്തരം നിയമലംഘനങ്ങൾക്കും പിഴ വർദ്ധിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. നിലവിൽ മദ്യപിച്ച് വാഹനമോടിച്ചാൽ 2,000 രൂപ പിഴയും ആറുമാസത്തെ തടവുമാണ് ശിക്ഷ. മരണകാരണമായ അപകടമുണ്ടാക്കുകയാണെങ്കില്‍ രണ്ടു ലക്ഷം രൂപ പിഴയും അടക്കണം. ഇതാണ് ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്നത്.
Post Your Comments