ന്യൂഡല്‍ഹി: എഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശങ്ങളില്‍ 34 മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.പുതിയ ശുപാര്‍ശകള്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ശമ്പളം 18000 രൂപയും കൂടിയ ശമ്പളം രണ്ടരലക്ഷമായും ഉയർത്തി. സിയാച്ചിനിലെ ജവാന്‍മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ 14000 രൂപയില്‍ നിന്ന് 30000 രൂപയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.
പെന്‍ഷന്‍ പറ്റിയവര്‍ക്ക് ഉള്ള ആരോഗ്യ അനൂകൂല്യം 500 രൂപയില്‍ നിന്ന് 1000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.വീട്ടുവാടക ആനൂകൂല്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്.47 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ നടപടി ജൂലൈ 1 മുതല്‍ നടപ്പില്‍ വരും.
Post Your Comments