ഫഹദ് ഫാസിലിനെ നായകനാക്കി റാഫി ഒരുക്കിയ ചിത്രമാണ് റോൾമോഡൽസ്. മനസിൽ ഓർത്തുവെക്കാൻ പറ്റുന്ന വില്ലൻ കഥാപാത്രത്തെയും റാഫി ഈ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. മലയാളികൾക്കെല്ലാം സുപരിചിതനായ വ്യക്‌തിയെയാണ് റാഫി കൊണ്ടുവന്നത്. ‘അമർ അക്ബർ അന്തോണി’, ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബിബിൻ ജോർജ് ആണ് റോൾ മോഡൽസിലെ അനായാസമായ മെയ്‌വഴക്കത്തോടെ സ്‌ക്രീനിൽ നിറഞ്ഞു കൈയ്യടി വാങ്ങിയ ആ വില്ലൻ.
ബിബിൻ ജോർജ് സിനിമയെ കുറിച്ചു പറയുന്നു.
“ദിലീപേട്ടന്റെ ‘വെൽകം ടു സെന്റർ ജയിലി’ൽ അഭിനയിച്ചത് കണ്ടിട്ടാണ് റാഫി സാർ സിനിമയിലേക്ക് വിളിച്ചത്. ആ ചിത്രത്തില്‍ ദിലീപേട്ടന്റെ കഥാപാത്രം ഒരു വികലാംഗനെ തല്ലാൻ പോകുന്നതും, ഒടുവിൽ അദ്ദേഹത്തിന്റെ അടുത്ത് നിന്നും തല്ലു വാങ്ങി വരുന്നതും ആയിരുന്നു. ഈ രംഗം ആണ് തന്നെ ‘റോൾ മോഡല്‍സി’ല്‍ എത്തിച്ചത്.
ഭയങ്കര കംഫര്‍ട്ട് ആയിരുന്നു ഫഹദിന്റെ കൂടെയുള്ള അഭിനയം. ഓരോ ഷോട്ട് കഴിയുമ്പോഴും എന്റെ അടുത്ത് വന്നു ഓക്കേ ആണോ എന്ന് ചോദിച്ചുകൊണ്ടിരിക്കും. എന്റെ കാര്യത്തിൽ ഭയങ്കര ശ്രദ്ധ തന്നെ ആയിരുന്നു. കൂടെ വർക്ക് ചെയ്യുന്ന എല്ലാരേയും കെയർ ചെയ്യുന്ന ആളാണ് ഫഹദിക്ക, പ്രത്യേകിച്ച് എന്നോട്. അവസാനത്തെ കടലിൽ വച്ചുള്ള സീനുകളിൽ ഒക്കെ ഫഹദിക്കയുടെ സഹായം കൊണ്ട് തന്നെ ആണ് അത്രയും നന്നാക്കാൻ പറ്റിയത്.”
“സിനിമയിൽ എന്നെ ആർക്കും മനസിലായില്ല. സിനിമ കണ്ടു കഴിഞ്ഞു സിനി പോൾസ് തിയേറ്ററിന്റെ മുന്നിൽ നിന്നിട്ടും ഒരാളും എന്നെ തിരിച്ചറിഞ്ഞില്ല.”
പുതിയ സിനിമയുടെ തിരക്കഥ എഴുതുന്ന തിരക്കിലാണ് ബിബിനും വിഷ്ണുവും. അടുത്ത മാസം പകുതിയോടെ പുതിയ സിനിമയുടെ അനൗൺസ് ഉണ്ടാകുമെന്നു ബിബിൻ പറഞ്ഞു.
Post Your Comments