ഇസ്‌ലാമാബാദ്: അമേരിക്കയ്‌ക്കെതിരെ പാകിസ്ഥാൻ. ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്ദ് സലാഹുദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കയ്‌ക്കെതിരെ കടുത്ത വിമര്‍ശവുമായി പാകിസ്ഥാന്‍ എത്തിയത്. ഇന്ത്യ അനുകൂല നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന് പാക് ആഭ്യന്തരമന്ത്രി ചൗധരി നാസര്‍ അലി ഖാന്‍ കുറ്റപ്പെടുത്തി.
പാകിസ്ഥാൻ തുടര്‍ന്നും കശ്മീരികളുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കും. ഈ നിലപാടില്‍നിന്ന് പിന്നോട്ടുപോകുന്ന പ്രശ്‌നമില്ലെന്നും മന്ത്രി വ്യക്തമാക്കി. സയ്ദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എസ് നടപടി ന്യായീകരിക്കാനാവില്ലെന്നും പാക് മന്ത്രി അഭിപ്രായപ്പെട്ടു.
അമേരിക്ക പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ഹിസ്ബുള്‍ തലവനെ ആരോള ഭീകരനായി പ്രഖ്യാപിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പാക് മണ്ണ് വിട്ടുനല്‍കരുതെന്ന് ഇന്ത്യ – യു.എസ് സംയുക്ത പ്രസ്താവനയില്‍ നിര്‍ദ്ദേശിച്ചിരുന്നു.
Post Your Comments