ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു കിടിലൻ എതിരാളിയുമായി മഹീന്ദ്ര. ഇന്നോവയിലൂടെ എം.പി.വി ശ്രേണിയില്‍ മികച്ച വിജയം കൊഴിയുന്ന ടൊയോട്ടയ്ക്ക് ഒരു കിടിലൻ മറുപടി നൽകാനാണ് മഹീന്ദ്ര ഒരുങ്ങുന്നത്. യൂ 321(U 321)എന്ന അപരനാമത്തിലുള്ള വാഹനം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പൂര്‍ത്തികരിച്ച് കഴിഞ്ഞെന്നാണ് വിവരം.
ഇന്ത്യന്‍ റോഡുകളിലെ ടെസ്റ്റ് റൈഡുകൾക്ക് ശേഷം അടുത്ത വര്‍ഷമാദ്യം ഔദ്യോഗികമായി വാഹനം മഹീന്ദ്ര പുറത്തിറക്കാനാണ് സാധ്യത. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററിറിലും ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച് സെന്ററും സംയുക്തമായി നിര്‍മാണം പൂര്‍ത്തീകരിച്ച ഈ വാഹനം മികച്ച ഫീച്ചേഴ്സ് സാഹിതമായിരിക്കും നിരത്തിലെത്തുക.
ഇന്നോവ ക്രിസ്റ്റയെ നേരിടാനുള്ള ഗാഭീര്യത്തോടെ എത്തുന്ന യൂ 321ന് ബേസ് മോഡലില്‍ 1.99 ലിറ്റര്‍ എം ഹ്വാക് ( MHawk) എഞ്ചിനും ടോപ് സ്‌പെക്കില്‍ 2.2 / 2.5 ലിറ്റര്‍ ഹ്വാക്(MHawk) എഞ്ചിനും ഉള്‍പ്പെടുത്താനാണ് സാധ്യത. വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ക്രിസ്റ്റയ്‌ക്കൊപ്പം ടാറ്റ ഹെക്‌സയ്ക്കും വെല്ലുവിളി ഉയര്‍ത്താന്‍ മഹീന്ദ്രയുടെ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന് സാധിക്കും. അതോടൊപ്പം തന്നെ ഇവൻ വിപണിയിലെത്തിയാൽ 16-20 ലക്ഷത്തിനുള്ളിൽ വില പ്രതീക്ഷിക്കാം.
Post Your Comments