ചങ്ങനാശ്ശേരി : എന്‍.എസ്.എസിന്റെ ന്യായമായ ആവശ്യങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് ബജറ്റ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണം മാറുമ്പോള്‍ തീരുമാനങ്ങള്‍ക്ക് തിരുത്ത് ഉണ്ടാകാന്‍ സാധ്യതയുള്ളപ്പോഴും ഇടതുസര്‍ക്കാറും മുഖ്യമന്ത്രി പിണറായി വിജയനും എന്‍.എസ്.എസിന്റെ ആവശ്യങ്ങളോട് പൂര്‍ണമായും സഹകരിക്കുകയും സഹായമായ എല്ലാ നിലപാടുകളും സ്വീകരിക്കുകയും ചെയ്തു. എന്‍.എസ്.എസിന്റെ ഇപ്പോഴത്തെ രാഷ്ട്രീയവും സാമൂഹികവുമായ നിലപാടുകളിലുള്ള വിശ്വാസത്തേയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments