ന്യൂഡല്‍ഹി: വ്യോമയാന മേഖലയില്‍ 100 ശതമാനം സ്വകാര്യവത്കരണത്തിന് സാധ്യത തുറന്നിട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കണമെന്ന നിര്‍ദ്ദേശവുമായിട്ടാണ് ജെയ്റ്റ്ലി എത്തിയിരിക്കുന്നത്.
മൊത്തം വ്യോമയാന കമ്പോളത്തിലെ എയര്‍ ഇന്ത്യയുടെ വിഹിതം വെറും 14 ശതമാനം മാത്രമാണെന്നും എന്നാല്‍ നഷ്ടം 50,000 കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എയര്‍ ഇന്ത്യ നടത്തുന്നതിനായി സര്‍ക്കാര്‍ ചിലവഴിക്കുന്ന 50,000 കോടി രൂപ വിദ്യാഭ്യാസം പോലെയുള്ള മേഖലകളില്‍ ചിലവാക്കാവുന്നതാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
നിലവില്‍ സ്വകാര്യ വിമാനകമ്പനികളാണ് വ്യോമയാന മേഖലയിലെ 86 ശതമാനം യാത്രക്കാരെയും കൈകാര്യം ചെയ്യുന്നതെന്നും അതിനാല്‍ തന്നെ അവര്‍ക്ക് നൂറ് ശതമാനവും കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും ജെയ്റ്റ്ലി വിശദീകരിക്കുന്നു. വിമാനങ്ങളുടെ വിലയായാണ് 50,000 കോടിയില്‍ 20,000 മുതല്‍ 25,000 വരെ തുക വരുന്നത്. എയര്‍ ഇന്ത്യയ്ക്ക് കുറച്ച് ആസ്തികളുമുണ്ട്. വ്യോമയാന മന്ത്രാലയം എല്ലാ സാധ്യതകളും പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
Post Your Comments