Latest NewsKerala

നടിയെ ആക്രമിച്ച സംഭവം: ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് പള്‍സര്‍ സുനി പറഞ്ഞെന്ന് ആളൂര്‍

കൊച്ചി: പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ.ആളൂര്‍ പല വിവരങ്ങളും പള്‍സര്‍ സുനിയില്‍ നിന്നും ചോദിച്ചറിഞ്ഞു. കാക്കനാട് ജയിലില്‍ പോയിട്ടാണ് ആളൂര്‍ പള്‍സര്‍ സുനിയെ കണ്ടത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നാണ് പള്‍സര്‍ തന്നോട് പറഞ്ഞതെന്ന് ആളൂര്‍ പറയുന്നു.

ഗൂഢാലോചനയാണ് നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ നടന്നിരിക്കുന്നത്. വേണ്ടിവന്നാല്‍ 164 പ്രകാരം ഇക്കാര്യങ്ങള്‍ സുനി കോടതിയില്‍ രഹസ്യമൊഴിയായി നല്‍കുമെന്നും ആളൂര്‍ വ്യക്തമാക്കി.

സുനിയുമായി ബന്ധമുള്ള ചിലര്‍ നേരത്തെ തന്നെ വന്നു കണ്ടിരുന്നു. കേസേറ്റെടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടു. ജൂലൈ നാലിന് കേസ് വാദിക്കുമ്പോള്‍ സുനിക്ക് വേണ്ടി താന്‍ ഹാജരാകുമെന്നും ആളൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button