ഹൈദരാബാദ്: തെലുങ്ക് ഹൈന്ദവവിശ്വാസത്തില്‍, അമ്പലങ്ങളില്‍ കൊടിമരപ്രതിഷ്ഠ കഴിഞ്ഞാല്‍ നവധാന്യങ്ങളും നാളികേരവെള്ളവും ഒഴിക്കുന്ന പതിവുണ്ട് എന്നാല്‍ മെര്‍ക്കുറി (രസം) ഒഴിക്കുന്ന പതിവില്ലെന്ന് ഹൈദരാബാദ് കമലാനഗര്‍ സായിബാബ അമ്പലത്തിലെ ശിവപ്രതിഷ്ഠയുടെ പൂജാരി വെങ്കിട്ടരമണമൂര്‍ത്തി ശര്‍മ പറഞ്ഞു.
പ്രാകൃതമായ പല വിശ്വാസങ്ങളും കൊണ്ടാടുന്നവരാണ് ആന്ധ്രാ, തെലങ്കാന വിശ്വാസികള്‍. ഏതെങ്കിലും പ്രദേശത്തെ കുടുംബക്ഷേത്രങ്ങളില്‍ ഇത്തരം ആചാരമുണ്ടോ എന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments