കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ ഫോൺ ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം തുടങ്ങി. സുനിയെ പാർപ്പിച്ചിരിക്കുന്ന എറണാകുളം കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടാണ് ഇതേക്കുറിച്ച് അന്വേഷിക്കുക. ജയിലിൽ വച്ചാണ് നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ഫോണിൽ വിളിച്ച് സുനി ഭീഷണി മുഴക്കിയത്.
ഫോൺ എത്തിച്ചു കൊടുത്തത് പൾസർ സുനിയുടെ സഹതടവുകാരനായിരു വിഷ്‌ണുവാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഫോണും സിം കാർഡും പൊലീസ് കണ്ടെടുത്തിരുന്നു. ഫോൺ ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണ്. തമിഴ്നാട്ടിലെ വിലാസം നൽകിയാണ് സിംകാർഡ് എടുത്തിരിക്കുന്നത്. സുനിക്ക് നൽകാനായി പുതിയ ഷൂ വാങ്ങിയ ശേഷം അതിന്റെ അടിഭാഗം കീറി ഫോൺ ഒളിപ്പിച്ചു.
പിന്നീട് ഈ ഷൂ ജയിലിൽ എത്തിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ജയിലിലെത്തിച്ച ഫോൺ ദിവസങ്ങൾക്കകം പുറത്തെത്തിച്ചെന്നും കണ്ടെത്തി. കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടാണ് അന്വേഷണം നടത്തുന്നത്. സുനിൽകുമാർ ഫോൺ വിളിച്ചപ്പോൾ സഹതടവുകാർ സെല്ലിന് പുറത്ത് കാവൽ നിന്നതും അന്വേഷിക്കുന്നുണ്ട്.
സുനില്‍ കുമാറിന് മൊബൈല്‍ ഫോണ്‍ ജയിലിലെത്തി കൈമാറിയത് കേസില്‍ ഇന്നലെ അറസ്റ്റിലായ വിഷ്ണുവാണെന്നും ഷൂ വാങ്ങി അടിഭാഗം മുറിച്ച് ഫോണ്‍ അതിലൊളിപ്പിച്ചാണ് സുനില്‍കുമാറിനു ഫോണ്‍ നല്‍കിയതെന്നും വിഷ്ണു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
സുനില്‍ കുമാറിന്റേതെന്ന പേരില്‍ ദിലീപിനു ലഭിച്ച കത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
Post Your Comments