കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടിയെ നുണപരിശോധനയ്‌ക്കു വിധേയമാക്കണം എന്ന പരാമര്‍ശം നടത്തിയ സലിംകുമാറിനും സ്ത്രീകളുടെ സിനിമാ കൂട്ടായ്മയായ വുമണ്‍ കളക്റ്റീവിനുമെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തി. സിനിമയുടെ തിരക്കിലായതു കൊണ്ട് രാവിലെ 10 മണിക്ക് മുൻപും വൈകിട്ട് 8 മണിക്ക് ശേഷവുമുള്ള വാർത്തകൾ മാത്രമാണ് അറിയാൻ കഴിയുക. ഏറ്റവും സങ്കടം തോന്നിയത് സലി൦കുമാറിന്റെ പ്രസ്താവന
കണ്ടപ്പോഴാണ് എന്ന് നടി ഫേസ് ബുക്കിൽ കുറിച്ചു.
ആ പെണ്‍കുട്ടി അന്ന് രാത്രി കാറില്‍ ആ നാല് നരജന്മങ്ങളുടെയിടയില്‍ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുളള ഒരാളും മറക്കില്ല. ആ വേദന ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കേ മനസിലാവൂ. എങ്ങിനെയാണ് താങ്കള്‍ക്ക് ഇത്തരത്തില്‍ നീചമായി അഭിപ്രായം പറയാന്‍ സാധിച്ചത്..?പെണ്‍മക്കളെക്കുറിച്ച് ഓര്‍ത്തില്ലേ സലീം കുമാര്‍?അതോ അന്ന് ആ പെണ്‍കുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കള്‍ക്ക്?നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവര്‍ത്തിക്കുന്നത് താങ്കള്‍ക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ? വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന. വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല. എന്തിന്റെ പേരിലായാലും പോസ്റ്റ് ഡിലീറ്റ് ചെയ്തതിൽ സന്തോഷം. ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
സ്ത്രീകളുടെ സിനിമാ കൂട്ടായ്മയായ വുമണ്‍ കളക്റ്റീവ് വുമൺ സെലക്ടീവായി മാറുകയാണോ എന്ന് ചോദിച്ചാണ് ഭാഗ്യലക്ഷ്മി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. നടിക്കെതിരെ ഉണ്ടായ ആരോപണങ്ങളിൽ സ്ത്രീ കളുടെ സംഘടന പ്രതികരിച്ചിരുന്നില്ല. അതിനാലാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ദിലീപിനെ പിന്തുണച്ചുകൊണ്ടും നടിയെ നുണപരിശോധനാ നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും സലികുമാറ് ഇട്ട ഫേസ് ബുക്ക് സ്റ്റാറ്റസ് വിവാദമായിരുന്നു. ഇതിനെ തുടർന്നു നടൻ പോസ്റ്റ് പിൻവലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
Post Your Comments