കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ നിലപാടു വ്യക്തമാക്കി ഇന്ത്യൻ സ്ഥാനപതി. അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ആക്രമണം ഇന്ത്യ പുനർനിർമിച്ച സൽമ അണക്കെട്ടിനു നേർക്കായിരുന്നില്ലെന്ന് അഫ്ഗാനിലെ ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. ചില മാധ്യമങ്ങളിൽ ആക്രമണം അണക്കെട്ടിനു നേർക്കാണ് എന്ന വാർത്ത വന്നിരുന്നു. അതിനെ പറ്റി താൻ നേരിട്ട് അന്വേഷിച്ചു. ഡാമിനു നേർക്കായിരുന്നില്ല ആക്രമണമെന്നും ഇന്ത്യൻ സ്ഥാനപതി മൻപ്രീത് വോറ അറിയിച്ചു.ആക്രമണത്തിൽ 10 സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹെറാത് പ്രവിശ്യയിലെ ചിസ്റ്റ് ഇ ഷരീഫ് ജില്ലയിൽ ചെക്ക് പോസ്റ്റിനു നേർക്കായിരുന്നു ആക്രമണം നടന്നത്. ആക്രമണം നടന്ന സ്ഥലം സൽമ അണക്കെട്ടിൽനിന്നും 13 കിലോമീറ്റർ അകലെയാണ്.
2016 ജൂണിലായിരുന്നു സൽമ അണക്കെട്ട് ഉദ്ഘാടനം . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനിയും സംയുക്തമായാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യ–അഫ്ഗാൻ സൗഹൃദത്തിന്‍റെ അടയാളമായാണ് സൽമ അണക്കെട്ട് നിർമിച്ചത്. 1,700 കോടിയോളം രൂപയാണ് ഇതിനു ഇന്ത്യ ചെലവഴിച്ചത്. 2002 ൽ അണക്കെട്ടിന്‍റെ പുനരുദ്ധാരണ പണികൾ ആരംഭിച്ചത്. 351.87 കോടി രൂപയാണ് അണക്കെട്ടിനായി ആദ്യം അനുവദിച്ചത്. എന്നാൽ നിർമാണം പൂർത്തിയായപ്പോഴേക്കും 1775.69 കോടി രൂപയായി ചെലവ്.
Post Your Comments