തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തിൽ പ്രതികരണവുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ രംഗത്ത്. തൃശൂരിൽ നഴ്സുമാർ നടത്തിവന്നിരുന്ന സമരം ഒത്തു തീർപ്പാക്കണമെന്ന് വി.എസ് പറഞ്ഞു. വേതന വർധനവ് ആവശ്യപ്പെട്ടാണ് നഴ്സുമാരുടെ സമരം. നഴ്സുമാരെ സമരത്തിലേക്ക് തള്ളി വിടാൻ പാടില്ലയെന്നും അദ്ദേഹം പറഞ്ഞു.യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നൽകിയ പരാതി മീഡിയേഷൻ സെല്ലിന് ഹൈക്കോടതി കൈമാറിയിരുന്നു. ഇതുസംബന്ധിച്ച് മീഡിയേഷൻ സെൽ ആശുപത്രി മാനേജ്മെന്റ് അസോസിയേഷനുമായും യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായും ഇന്ന് ചർച്ച നടത്തും.
Post Your Comments