KeralaLatest NewsNews

പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച ഫോണും സിം കാര്‍ഡും കണ്ടെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെത്തി. തമിഴ്നാട്ടിലെ വിലാസത്തിലാണ് സിംകാർഡ് എടുത്തിരിക്കുന്നത്. ഫോണ്‍ എത്തിച്ചുനല്‍കിയത് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മൊബൈല്‍ഫോണും സിംകാര്‍ഡും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

ജയിലില്‍ നിന്ന് നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ സുനി ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്നും താന്‍ കൊടുത്തയച്ച കത്ത് വായിക്കണമെന്നും പള്‍സര്‍ സുനി ഫോണില്‍ ദിലീപിന്റെ മാനേജരോട് ആവശ്യപ്പെട്ടിരുന്നു. സുനിയുടെ സുഹൃത്ത് വിഷ്ണുവാണ് അപ്പുണ്ണിയെ വിളിച്ചതെന്നായിരുന്നു സംശയമെങ്കിലും പിന്നീടിത് സുനി ആണെന്ന് കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button