
കോട്ടയം: ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.എം മാണി. ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങിലാണ് കെഎം മാണി എത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിക്കുന്ന ചടങ്ങിലാണ് മാണി പങ്കെടുത്തത്. വേദിയിലെത്തിയ അദ്ദേഹത്തെ താമരപ്പൂ ബൊക്കെ നല്‍കിയാണ് സംഘാടകര്‍ സ്വീകരിച്ചത്. റോസാപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെയാണ് സാധാരണ ലഭിക്കാറുള്ളതെന്നും ഇത്തവണ താമരപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെ ലഭിച്ചുവെന്ന പ്രത്യേകതയുണ്ടെന്നും മാണി പ്രസംഗത്തിനിടെ പറഞ്ഞു.
Post Your Comments