
പോര്‍ട്ട് ഓഫ് സ്പെയിന്: വിന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആദ്യ മത്സരം മഴ കൊണ്ടുപോയതിന് പിന്നാലെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീം പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ വിന്‍ഡീസിനെ 105 റണ്‍സിനായിരുന്നു തോല്പിച്ചത്. മഴ കാരണം മത്സരം 43 ഓവറാക്കി ചുരുക്കിയിരുന്നു. മത്സരത്തില്‍ അജിങ്ക്യാ രഹാനേയുടെ സെഞ്ച്വറിയും ധവാന്റെയും കോഹ്ലിയുടേയും അര്‍ദ്ധശതകവും കളിക്ക് തുണയേകി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43 ഓവറില്‍ ഉയര്‍ത്തിയ 310 എന്ന സ്കോര്‍ പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് ആറു വിക്കറ്റിന് 205 ന് പുറത്തായി. 104 പന്തില്‍ 10 ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പെടെ 103 റണ്‍സെടുത്ത രഹാന തന്നെയാണ് കളിയിലെ താരവും. ഏകദിനത്തില്‍ രഹാനെയുടെ മൂന്നാമത് സെഞ്ച്വറിയാണിത്. നായകന് വിരാട്കോലി 87 ഉം ശിഖര്‍ ധവാന് 63 ഉം റണ്‍സെടുത്ത് തിളങ്ങി.
നാലു റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവുമാണ് വിന്‍ഡീസ് നിരയെ പിടിച്ച് കെട്ടിയത്. ഒമ്പത് ഓവര്‍ എറിഞ്ഞ അശ്വിന് ഒരു വിക്കറ്റ് മാത്രമാണ് എടുത്തത്.
Post Your Comments