Latest NewsNewsInternational

കുട്ടികളോട് ആത്മഹത്യാ കുറിപ്പ് ആവശ്യപ്പെട്ട അധ്യാപികക്കെതിരെ പ്രതിഷേധം

ലണ്ടൻ: വിദ്യാർത്ഥികളോട് ആത്മഹത്യാ കുറിപ്പ് ആവശ്യപ്പെട്ട് അധ്യാപിക. ലണ്ടനിലെ കിഡ്ബ്രൂക്കില്‍ തോമസ് ടാലിസ് സ്‌കൂളിലാണ് സംഭവം. വിദ്യാർത്ഥികൾക്ക് അധ്യാപിക നൽകിയ ഹോം വര്‍ക്കാണ് ആത്മഹത്യാ കുറിപ്പ്. ഷെയ്ക്കസ്പിയറിന്റെ മാക്ബത്ത് പഠിപ്പിക്കുന്ന അധ്യാപികയാണ് ഇത്തരം വിചിത്ര നിര്‍ദേശം കുട്ടികൾക്ക് നൽകിയത്. നിര്‍ദേശം കേട്ടു ക്ലാസിലെ 60 വിദ്യാര്‍ഥികളും ഞെട്ടി.

മാക്ബത്തിലെ അവസാന ഭാഗത്തില്‍ ലേഡി മാക്മത്ത് ആത്മഹത്യ ചെയ്ത സംഭവം പഠിപ്പിച്ചിതിനു ശേഷമാണ് അധ്യാപിക ഇത്തരം നിര്‍ദേശം നൽകിയത്. ഇതിനു ശേഷം വിദ്യാർത്ഥികൾ കടുത്ത മാസിക സമ്മര്‍ദത്തിലാണ്. ബുദ്ധിശൂന്യവും വിവേകമില്ലാത്തതുമായ നടപടിയാണ് അധ്യാപികയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഈ വിഷയത്തിൽ സ്‌കൂളിനു എതിരെയും ശക്തമായ പ്രതിഷേധം ഇതിനകം ഉയർന്നു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button