ശബരിമല: ശബരിമലയിൽ പ്രതിഷ്ഠിച്ച സ്വർണക്കൊടിമരത്തിനു കേടുപാടു വരുത്തിയ സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്. ഇവർ പിടിയലായത് പമ്പ കെഎസ്ആർടിസി പരിസരത്തു നിന്നാണ്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
സംഭവസ്ഥലത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, അഞ്ചുപേർ സംശയാസ്ദമായ രീതിയിൽ കൊടിമരത്തിലേക്ക് എന്തോ ഒഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇവരാണ് പോലീസ് പിടിയലെന്നാണ് ലഭിക്കുന്ന വിവരം. പ്രതിഷ്ഠ നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് സ്വർണക്കൊടിമരത്തിനു കേടുവരുത്തിയതായി കണ്ടെത്തിയത്. കൊടിമരത്തിലെ പഞ്ചവർഗത്തറയിലാണ് രസം ഒഴിച്ച് കേടുവരുത്തിയത്.സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ദേവസ്വം ബോർഡ് ഡിജിപി: ടി.പി. സെൻകുമാറിനു പരാതി നൽകി.
അതേസമയം, സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് കൊടിമരത്തിനു സമീപം മെർക്കുറി (രസം) ഉൾപ്പെടെയുള്ള വസ്തുക്കൾ സൂക്ഷിച്ചിരുന്നു. ഇത് തൊഴിലാളികളുടെ പിഴവുമൂലം കൊടിമരത്തിൽ വീണതാണോയെന്നും സംശയമുണ്ട്. ഉച്ചയ്ക്ക് 1.50ന് ചടങ്ങുകൾ പൂർത്തിയാക്കിയശേഷം പോലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും ഇവിടെനിന്നു മാറിയപ്പോഴാണ് കൊടിമരത്തിലെ ചില ഭാഗങ്ങൾക്ക് കേടുവരുത്തിയതായി ശ്രദ്ധയിൽപ്പെട്ടത്.
ശബരിമലയിലെ കൊടിമരത്തിൽ മെർക്കുറിയൊഴിച്ചസംഭവത്തിൽ മന്ത്രി കടകംപള്ളിയുടെ പ്രതികരണം;
ശബരിമലയിലെ കൊടിമരത്തിൽ മെർക്കുറിയൊഴിച്ച (രസം) സംഭവത്തിൽ ചതിയുള്ളതായി സംശയം രേഖപ്പെടുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി ഒഴിച്ച സംഭവം മനപ്പൂര്‍വ്വം ചെയ്ത ചതിയാകാനാണ് സാധ്യത. ഇതിനു പിന്നിൽ പക ഉള്ളതായി സംശയിക്കുന്നു.ഉച്ച പൂജയ്ക്ക് ശേഷമായിരിക്കും സംഭവം നടന്നിരിക്കുക. തുണിയിൽ മെർക്കുറി പുരട്ടി എറിഞ്ഞതിനു പിന്നിലെ അട്ടിമറി ശ്രമം അന്വേഷിക്കും.കുറ്റവാളികളെ കണ്ടെത്തുക എന്നതാണ് പ്രാഥമികമായ ഉത്തരവാദിത്വം.സിസിടിവി ദൃശങ്ങൾ പരിശോധിച്ചാൽ സംഭവം വ്യക്തമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments