KeralaLatest NewsNews

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് പനി രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഡോക്ടർമാര്‍ക്കും ആരാഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം. നേരത്തെ ഒ.പി അവസാനിപ്പിക്കുന്ന ഡോക്ടർമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.കോഴിക്കോട് ജില്ലയിലെ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.അനാവശ്യമായി അവധി എടുക്കുന്ന ഡോക്ടർമാര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും.

ചില ആശുപത്രികളിൽ ഡോക്ടർമാര്‍ നേരത്തെ ഒ.പി നിര്‍ത്തി പോകുന്നുണ്ട്.
അനാവശ്യമായി ഡോക്ടര്‍മാര്‍ അവധിയെടുക്കുന്നുമുണ്ട്. ഇത്തരം ഡോക്ടർമാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഇത്തരക്കാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ തുടരണ്ട കാര്യമില്ല. ഇവർക്ക് പിരിഞ്ഞു പോകാം. ഇതിനര്‍ഥം സര്‍ക്കാര്‍ ആശുപത്രികളെല്ലാം ഇത്തരത്തിലാണെന്ന് എന്നല്ല.
മിക്ക ആശുപത്രികളിലും ഡോക്ടര്‍മാരടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ത്യാഗപൂര്‍ണമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button