ന്യൂഡല്‍ഹി: 1991 നു ശേഷമുള്ള ചരിത്ര പ്രധാനമായ സാമ്പത്തിക വിപ്ലവം ആയ ജി എസ് ടി മൂലം സൃഷ്ടിക്കപ്പെടുന്നത് ഒരുലക്ഷം തൊഴിലവസരങ്ങൾ. ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് ജി എസ് ടി നടപ്പിലാവുകയാണ്. ഈ നികുതി പരിഷ്കാരം തൊഴില്‍ മേഖലയിലും ചലനങ്ങളുണ്ടാക്കുമെന്നാണ് റിപ്പോർട്ട്.ടാക്സേഷന്‍, അക്കൗണ്ടിങ്, ഡാറ്റ അനാലിസിസ് എന്നീ മേഖലകളിൽ ഒരു ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക.
പുതിയ നികുതി സംവിധാനത്തില്‍ സമര്‍പ്പിക്കേണ്ട റിട്ടേണുകളുടെ എണ്ണത്തിൽ സ്വാഭാവികമായും വൻ വർദ്ധനയുണ്ടാവും. ജി.എസ്.ടി നിലവില്‍ വരുന്നതോടെ ഒരു സംസ്ഥാനത്ത് മാത്രം പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനികള്‍ പ്രതിവര്‍ഷം അവരുടെ വരവ് ചെലവ് കണക്കുകളെ സംബന്ധിച്ച് 37 റിട്ടേണുകള്‍ സമര്‍പ്പിക്കണം. ജി.എസ്.ടി സംവിധാനത്തെ കുറിച്ച് അറിവുള്ള കൂടുതല്‍ പ്രൊഫഷണലുകളുടെ സേവനം ഇതിനായി ആവശ്യമായി വരികയും ചെയ്യും.
ചെറുകിട കച്ചവടക്കാരും കമ്പനികളും ഇത്തരം ജോലികള്‍ ഒൗട്ട്സോഴ്സ് ചെയ്യുമ്പോൾ തൊഴിലവസരം സൃഷ്ടിക്കപ്പെടും. ചരക്ക് സേവന നികുതി നിലവില്‍ വരുമ്പോള്‍ സാമ്പത്തിക രംഗത്ത് ഉണ്ടാവുന്ന ഉണർവ് തൊഴില്‍ മേഖലക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തൽ.ജി.എസ്.ടി വരുന്നതോടെ റിട്ടേണുകൾ സമര്‍പ്പിക്കേണ്ടത് പൂര്‍ണമായും ഒാണ്‍ലൈനിലാണ്. എല്ലാ കമ്പനികളും പ്രതിമാസം അവരുടെ വരവ് ചെലവ് കണക്കുകള്‍ സര്‍ക്കാറിന് നല്‍കണം.
Post Your Comments