ലണ്ടന്‍: ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയത് താനെന്ന് മരണക്കിടക്കയിൽ ഏറ്റുപറഞ്ഞു ബ്രിട്ടിഷ് ഇന്റലിജന്‍സ് എജന്റ്റ് ജോണ്‍ ഹോപ്കിന്‍.ബ്രിട്ടിഷ് ചാരസംഘടനയായ എംഐ-5 ഏജന്റായി 35 വര്‍ഷം പ്രവര്‍ത്തിച്ച ഹോപ്കിൻ 24 വർഷങ്ങൾക്കിടയിൽ ഡയാന രാജകുമാരിയടക്കം 23 പേരെ കൊലപ്പെടുത്തിയതായി പറഞ്ഞു.
ബ്രിട്ടീഷ് ഭരണകൂടത്തിന് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നത് താനടക്കം ഉള്ള ഏഴംഗ സംഘമാണെന്നാണ് ഹോപ്കിൻ പറഞ്ഞത്. ഉത്തരവ് നൽകിയത് രാജകുടുംബമാണെന്നും ഹോപ്കിൻ ഏറ്റു പറയുന്നു.ഡയാനയ്ക്ക് ഒട്ടേറെ രാജകുടുംബ രഹസ്യങ്ങള്‍ അറിയാമായിരുന്നു. പലതും അവര്‍ പരസ്യപ്പെടുത്തുമെന്ന് അവര്‍ ഭയന്നു.ഫിലിപ്പ് രാജകുമാരനിൽ നിന്ന് നേരിട്ട് ഉത്തരവ് ഉണ്ടായതുകൊണ്ടാണ് ഡയാനയെ കൊല്ലേണ്ടി വന്നതെന്നും ഹോപ്കിൻ പറഞ്ഞു.
Post Your Comments