ആദിവാസി-രാഷ്ട്രീയപ്രവര്‍ത്തക സി കെ ജാനു കോറാടിക്കുന്ന ചിത്രത്തെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് അധ്യാപികയും എഴുത്തുകാരിയുമായ ശാരദക്കുട്ടി. ഈയാഴ്ചത്തെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ സി കെ ജാനു ഇപ്പോള്‍ എന്താണ് കഴിക്കുന്നത് എന്ന ലേഖനത്തിലായിരുന്നു അവരുടെ രാഷ്ട്രീയ-വ്യക്തിജീവിതത്തെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നത്.
ശാരദക്കുട്ടിയുടെ പോസ്റ്റ് ഇങ്ങനെയാണ് ; ”നിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്ന ജീവിതം,വീട്,കാര്‍,ആര്‍ഭാടങ്ങള്‍ ഒക്കെ എങ്ങനെ ഉണ്ടായതാണ്,എവിടുന്നു ഉണ്ടായതാണ്,ആരെയൊക്കെ ചവിട്ടിയാണ് കയറിപ്പോയത്,നിങ്ങളുടെ ആദ്യകാലരാഷ്ട്രീയ ജീവിതം എന്തായിരുന്നു ,ഏതൊക്കെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ തെരഞ്ഞെടുത്തു,ഇപ്പോള്‍ നിങ്ങള്‍ ആരാണ് എന്നൊക്കെ പലരോടും ചോദിക്കുവാന്‍,അല്ലെങ്കില്‍ പലര്‍ക്കും സ്വയം ചോദിക്കുവാന്‍ ഒരു ആദിവാസി സ്ത്രീ കാര്‍ ഓടിക്കുന്ന ചിത്രത്തിന് കഴിയുന്നു എങ്കില്‍ അതൊരു രാഷ്ട്രീയ പ്രാധാന്യമുള്ള ചിത്രം തന്നെയാണ്”.
”മര്യാദക്ക് പണിയെടുത്താണ് താന്‍ ജീവിക്കുന്നത്. സര്‍ക്കാരില്‍ നിന്നും അഞ്ചുപൈസ ആനുകൂല്യം വാങ്ങാതെ കൃഷിയില്‍ നിന്നുള്ള വരുമാനം കൊണ്ടുണ്ടാക്കിയ വീടാണ് തന്റേത്. സംഘടനാരംഗത്ത് പോകുമ്പോഴും ഇപ്പോഴും കൃഷിപ്പണിയെടുക്കുന്ന ആളാണ് താനെന്നും” ജാനു പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കുരുമുളക് വിറ്റുകിട്ടിയ അഞ്ചുലക്ഷം രൂപയില്‍ നാലുലക്ഷം രൂപ കൊടുത്ത് കാര്‍ വാങ്ങിയ കാര്യവും ജാനു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യമാണ് പിന്നീട് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. കാറുവാങ്ങാന്‍ മാത്രം സമ്പാദ്യം എവിടുന്നുണ്ടായെന്നായിരുന്നു ഒരു കൂട്ടരുടെ ചോദ്യം. അവര്‍ക്കെന്താ കാറു വാങ്ങിയാല്‍ എന്നായിരുന്നു മറുപക്ഷത്തിന്റെ ചോദ്യം.
Post Your Comments