
ന്യൂഡല്‍ഹി: സൗദിയിൽ ജോലിക്കെത്തിച്ച് ഇന്ത്യന്‍ നഴ്‌സിനെ അടിമയാക്കി. നഴ്സിനെ രക്ഷിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു. സൗദിയില്‍ അടിമയാക്കി വച്ചിരിക്കുന്നത് കര്‍ണാടക സ്വദേശിനി ജസീന്ത മെന്‍ഡോണ്‍കയെയാണെന്നാണ് വിവരം ലഭിച്ചത്.
സുഷ്മ സ്വരാജ് ജസീന്തയുടെ മോചനത്തിന് ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദിന് ട്വീറ്റ് സന്ദേശമയച്ചു. അതേസമയം, അറബിയായ സ്‌പോണ്‍സര്‍ നഴ്‌സിനെ മോചിപ്പിക്കാന്‍ 24,000 റിയാല്‍സ്, (നാലു ലക്ഷം രൂപ) ആണ് ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
വിദേശത്തുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാന്‍ ഉചിതമായ ഇടപെടല്‍ ഉണ്ടാകുമെന്ന് സുഷ്മ വ്യക്തമാക്കി. ട്വിറ്ററിലൂടെ ലഭിച്ച പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് സുഷ്മ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments