KeralaLatest NewsNews

കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം 

കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറയില്‍ സ്ത്രീയും മകന്റെ സുഹൃത്തിനെയും കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. രാത്രി സ്ത്രീയുടെ വീട്ടിലെത്തിയ നാട്ടുകാരാണ് സദാചാര ഗുണ്ടായിസം അഴിച്ചുവിട്ടത്. ഇരുവരെയും രണ്ടു മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനിടെ വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.രണ്ടാഴ്ച മുമ്പാണ് സംഭവം.

സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കടയ്ക്കല്‍ പോലീസ് അറിയിച്ചു.സംഭവത്തില്‍ അടുത്ത ദിവസം തന്നെ ഇരുവരും പ്രത്യേകം കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും യുവാവിന്റേത് പരിഗണിച്ച്‌ ഏഴു പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. സ്റ്റേഷനില്‍ വിളിച്ചു വരുത്തിയെങ്കിലും ഇവരെ ജാമ്യത്തില്‍ വിട്ടു. സ്ത്രീയുടെ പരാതിയില്‍ നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button