ലണ്ടന്‍: ലണ്ടനില്‍ അഞ്ച് ബഹുനില കെട്ടിടങ്ങള്‍ പൂര്‍ണമായും ഒഴിപ്പിച്ചു. അഗ്നിബാധയ്ക്ക് സാധ്യതയുള്ള കെട്ടിടങ്ങളാണ് അഗ്നിശമന സേനാ വിഭാഗം പൂർണ്ണമായും ഒഴിപ്പിച്ചത്. ഈ കെട്ടിടങ്ങളിലെ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി.
800 ലേറെ കുടുംബങ്ങളാണ് അഞ്ച് കെട്ടിടങ്ങളിലായി താമസിച്ചിരുന്നത്. അഗ്നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഈ കെട്ടിടങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങളില്‍ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെന്നും അതിനാലാണ് നടപടിയെന്നും കാംഡെന്‍ കൗണ്‍സില്‍ ലീഡര്‍ ജോര്‍ജിയ ഗൗള്‍ഡ് വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷ മുന്നിൽ കണ്ടാണ് അടിയന്തരമായി ഇത്രയേറെ ആളുകളെ ഒഴിപ്പിച്ചത്. അഗ്നിശമനസേനാ വിഭാഗം എത്രയും വേഗത്തില്‍ സുരക്ഷാ സംബന്ധമായ ജോലികള്‍ പൂര്‍ത്തീകരിക്കും ഇതിന് പിന്നാലെ ജനങ്ങള്‍ക്ക് കെട്ടിടങ്ങളിലേക്ക് മടങ്ങിയെത്താമെന്ന് ജോര്‍ജിയ ഗൗള്‍ഡ് പറഞ്ഞു.
Post Your Comments