അബുദാബി: മുംബൈയിൽ നിന്നും അബുദാബിയിലേക്ക് ഭാരം കുറയ്ക്കാനുള്ള ചികിത്സയ്ക്ക് പോയ ഈജിപ്ഷ്യൻ വനിത ഇമാന്റെ ആരോഗ്യസ്ഥിതിയിൽ വൻ പുരോഗതിയെന്ന് ഹോസ്പിറ്റൽ അധികൃതർ. മൂന്ന് മാസം കൊണ്ട് നടത്താൻ ഉദ്ദേശിച്ച ചികിത്സയാണ് ഒന്നരമാസത്തിനുള്ളിൽ ഫലം കണ്ടതെന്നും അധികൃതർ വ്യക്തമാക്കി. ഡോക്ടർ ഷംഷീർ വയലിന്റെ നിർദേശപ്രകാരമുള്ള ചികിത്സാരീതികളാണ് ഇമാൻ പിന്തുടരുന്നത്.
തനിയെ ഭക്ഷണം കഴിക്കാനും എഴുന്നേറ്റിരിക്കാനും ഇമാന് കഴിയുന്നുണ്ട്. കൂടാതെ ശബ്ദം വ്യക്തമാക്കുന്നതായും സംസാരിക്കാൻ കഴിയുന്നുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി. രണ്ടാമത്തെ സ്റ്റേജ് ചികിത്സ ഒരാഴ്ചയ്ക്ക് ശേഷം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
Post Your Comments