അബുദാബി: അമിത വണ്ണം കുറയ്ക്കുന്നതിന് ഇന്ത്യയില്‍ നിന്ന് അബുദാബില്‍
ചികിത്സ തേടിയെത്തിയ ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയായ ഈജിപ്ത്യന്‍ യുവതി ഇമാന്‍ അബ്ദുള്‍ ആത്തിയുടെ ആരോഗ്യനിലയെക്കുറിച്ച് ദുബായിലെ ബുര്‍ജീല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രസ്താവന പുറത്തിറക്കി.
മലയാളിയായ ഡോ. ഷംസീര്‍ വയലിലിന്റെ വിപിഎസ് ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രിയാണ് ബുര്‍ജീല്‍ ആശുപത്രി.
ഇമാന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തെ സ്‌ട്രോക്ക് വന്നതിനുശേഷം ആദ്യമായി ഇമാന് സ്വന്തമായി കൈയുയര്‍ത്താന്‍ കഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വലതുകൈ ഉയര്‍ത്താന്‍ ഇമാന് കഴിഞ്ഞുവെന്ന് ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസറും ഇമാന്റെ ചികിത്സാ സംഘത്തിന് നേതൃത്വം കൊടുക്കുന്നയാളുമായ ഡോക്ടര്‍ യാസിന്‍ എല്‍ ഷഹദ് പറഞ്ഞു.
ഇമാന് മാനസികമായി പോസിറ്റീവ് എനര്‍ജി നല്‍കിക്കൊണ്ടുള്ള ചികിത്സയാണ് നടക്കുന്നതെന്ന് ഡോക്ടര്‍ ഷഹദ് പറഞ്ഞു. കിടപ്പ് തന്നെയായതിനാല്‍ ബെഡ് സോറില്‍ നിന്നുള്ള വിമുക്തി, തുടരെ തുടരെയുള്ള പനി എന്നിവയില്‍ നിന്നുള്ള സ്ഥിര ആശ്വാസത്തിനാണ് ഇപ്പോഴത്തെ ചികിത്സയില്‍ ലക്ഷ്യമിടുന്നതെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
തല്‍ക്കാലം ഭക്ഷണം കുറച്ചുകൊണ്ടുള്ള തടി കുറയ്ക്കലാണ് ആലോചിക്കുന്നത്. ശസ്ത്രക്രിയ ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങള്‍ അടുത്തഘട്ടത്തില്‍ മാത്രമേ ആലോചിക്കുന്നുള്ളൂവെന്ന് അദ്ദേഹം അറിയിച്ചു.
ആശുപത്രി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷന്‍സീര്‍ വയലില്‍ ദിവസേന ഇമാന്റെ ആരോഗ്യനിലയെക്കുറിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും 20 അംഗ ടീമിനെ ഇമാന്റെ ചികിത്സയ്ക്കും പരിചരണത്തിനുമായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡോക്ടര്‍ യാസിന്‍ എല്‍ ഷഹദ് പറഞ്ഞു. മുംബൈയിലെ ആശുപത്രിയില്‍ നിന്നാണ് ഇമാനെ ദുബായി ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
Post Your Comments