കൊച്ചി: പ്രമുഖനടിയെ അക്രമിച്ച സംഭവത്തിൽ സഹതടവുകാരന്റെ മൊഴി നിർണായകമാകും. കേസിൽ അറസ്റ്റിലായ പ്രധാന പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസനാണ് നിർണായക വിവരങ്ങൾ പോലീസിനെ അറിയിച്ചത്. ഇനി ജിൻസണ് കോടതിയിൽ നൽകുന്ന മൊഴി കേസിന്റെ ഗതി നിർണയിക്കും.
ജിൻസണ് കോടതിയിൽ പൾസർ സുനി വെളിപ്പെടുത്തിയെ കാര്യങ്ങൾ വ്യക്തമാക്കിയാൽ തുടർ അന്വേഷണം നടക്കാനാണ് സാധ്യത. അതേസമയം മൊഴി മാറ്റി പറഞ്ഞാൽ കേസ് നിലനിൽക്കില്ല. ജിൻസണിന്റെ മൊഴി മജിസ്ട്രേറ്റിനു മുമ്പിൽ രേഖപ്പെടുത്താനുള്ള അനുമതിക്കായി പോലീസ് ശ്രമിക്കുന്നുണ്ട്.
പുതിയ വെളിപ്പെടുത്തുലകളുടെ അടിസ്ഥാനത്തിൽ അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് പോലീസ് നീക്കം. നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിർദേശപ്രകാരമായിരുന്നെന്നും ജയിലിൽ വച്ചു ജിൻസണിനോട് സുനി വെളിപ്പെടുത്തിയെന്നാണു പറയുന്നത്. കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണു പ്രമുഖനടിയെ അക്രമിച്ച സംഭവം നടന്നത്.എഡിജിപി ബി. സന്ധ്യയാണ് കേസിന്റെ മേൽനോട്ടം വഹിക്കുന്നത്.
Post Your Comments