തിരുവനന്തപുരം: ആധാർ – പാൻ ബന്ധിപ്പിക്കലിനു കൂടുതൽ സമയം കേന്ദ്രത്തോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ. ഒരു മാസമെങ്കിലും കൂടുതൽ സമയം വേണമെന്നാണ് സർക്കാർ ആവശ്യപ്പെടുക. ഐടി മിഷൻ സംസ്ഥാന സർക്കാരിനു അക്ഷയ കേന്ദ്രങ്ങളിലെ തിരക്കു കാരണം ആധാർ–പാൻ ബന്ധിപ്പിക്കൽ പൂർത്തിയാക്കാൻ ജനങ്ങൾക്കു പ്രയാസം നേരിടുന്നത് ചൂണ്ടികാട്ടി കത്തു നൽകിയിരുന്നു.ഇതിനെ തുടർന്നാണ് കൂടുതൽ സമയം ചോദിക്കാൻ സർക്കാർ തീരുമാനിച്ചത്.
സംസ്ഥാന സർക്കാർ ഇന്നു ഇതു സംബന്ധിച്ച കത്ത് കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു കൈമാറും. ഈ മാസം 30ന് ആധാർ–പാൻ ബന്ധിപ്പിക്കൽ പൂർത്തിയാക്കണമെന്നാണു കേന്ദ്ര നിർദേശം.
Post Your Comments