Latest NewsKeralaNews

യൂട്യൂബ് മലയാള ചലച്ചിത്ര മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്ന ദൗത്യവുമായി മുന്നോട്ട്

കൊച്ചി: മലയാള ചലച്ചിത്ര ലോകവുമായി കൈകോര്‍ക്കാനോരുങ്ങി വിഡിയോ ഷെയറിങ് രംഗത്തെ ആഗോള ഭീമൻമാരായ യൂട്യൂബ്. നിർമാതാക്കൾ ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണു യു‍ട്യൂബ് എന്റർടെയ്ൻമെന്റ് ഹെഡ് സത്യ രാഘവൻ. നടനും നിർമാതാവുമായ വിജയ് ബാബുവാണു യുട്യൂബ് അധികൃതരെ മലയാള ചലച്ചിത്ര നിർമാതാക്കളുമായി ബന്ധിപ്പിക്കുന്നത്. നായികയും നായകനും ഉൾപ്പെടെ ആരുമറിയാത്ത 86 പുതുമുഖങ്ങളെ പ്രശസ്തരാക്കാൻ യുട്യൂബിനു വേണ്ടി വന്നത് ഏതാനും ദിവസങ്ങള്‍ മാത്രമാണ്. കൂടാതെ ചലച്ചിത്രങ്ങളുടെ ഇൻസ്റ്റന്റ് പ്രമോഷനു യുട്യൂബിനെ ആശ്രയിക്കുന്ന ചലച്ചിത്ര പ്രവർത്തകരുടെ എണ്ണം വർധിക്കുകയാണ്.

പ്രതിമാസം 18 കോടിയാണ് യുട്യൂബിന്റെ പ്രേക്ഷകരുടെ എണ്ണം. അപ്‌ലോഡ് ചെയ്യുന്ന വിഡിയോകളുടെയും മറ്റും എണ്ണത്തിൽ വർധന 90 ശതമാനം. ഇന്റർനെറ്റ് ഉപയോക്താക്കൾ അനുദിനം വർധിക്കുന്നതു പുതിയ സാധ്യതകൾ തുറക്കുകയാണെന്നു സത്യ രാഘവൻ പറയുന്നു. ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 40 കോടിയിലെത്തുകയാണ്. മൂന്നു വർഷത്തിനകം 65 കോടിയാകും. 40 കോടി നെറ്റ് ഉപയോക്താക്കളിൽ 30 കോടിയും സ്മാർട് ഫോണിലൂടെയാണു നെറ്റിലെത്തുന്നത്. 10 ഉപയോക്താക്കളിൽ ഏഴു പേരെങ്കിലും മാസത്തിൽ ഒരു തവണയെങ്കിലും വിഡിയോ കാണുന്നുമുണ്ട്.

ഏതാനും വർഷം മുൻപു വരെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങൾ മാത്രമാണു ടീസറുകളും മേക്കിങ് സീനുകളും ഗാനങ്ങളും മറ്റും റിലിസീനു മുന്നോടിയായി യുട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നത്. ഇപ്പോൾ, ദക്ഷിണേന്ത്യൻ ചിത്രങ്ങളും പ്രചാരണത്തിനായി യുട്യൂബ് ഉപയോഗിക്കുന്നു. മലയാളത്തിൽ നിന്നു ഹ്രസ്വചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നവരുടെയും എണ്ണം വർധിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. സിനിമയും സംഗീതവും പാചകവും കുട്ടികൾക്കുള്ള ഉള്ളടക്കവുമൊക്കെയായി പല ചാനലുകളുണ്ട്, യുട്യൂബിൽ. അരോചകമായ ഉള്ളടക്കമെന്നു പരാതിയുണ്ടായാൽ അതു നീക്കം ചെയ്യാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button