KeralaLatest News

വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന

കോഴിക്കോട് : സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ചെമ്പനോട വില്ലേജ് ഓഫീസിലെ കര്‍ഷക ആത്മഹത്യയെത്തുടര്‍ന്നാണ് ഉത്തരവ്. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റയുടെ ഉത്തരവിനെത്തുടര്‍ന്നാണ് സംസ്ഥാന വ്യപകമായി വില്ലേജോഫീസുകളില്‍ പരിശോധന നടക്കുന്നത്. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സംഭവം നടന്ന ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനവ്യാപകമായി വിജിലന്‍സ് പരിശോധന നടക്കുന്നത്.

സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാന്‍ കാലതാമസമെടുക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം സംസ്ഥാനത്തെ വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍പ്പരിശോധന നടത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനനടപടികള്‍ ആരംഭിച്ചതോടെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മനഃപൂര്‍വം കാലതാമസം വരുത്തി അഴിമതിക്ക് വഴിയൊരുക്കുന്നതായാണ് വിജിലന്‍സിന് വിവരം ലഭിച്ചത്.

രാവിലെ ജോയിയുടെ ഭൂമിയ്ക്ക് കരമടയ്ക്കാനായി ജോയിയുടെ സഹോദരന്‍ വില്ലേജ് ഓഫീസിലെത്തിയപ്പോള്‍ ആണ് രേഖകളില്‍ തിരുത്തല്‍ നടത്തിയതായി മനസ്സിലായത്. 1.20 ഓടെ ആരംഭിച്ച പരിശോധന നാലര മണിക്കൂര്‍ പിന്നിടുകയാണ്. നേരത്തെ വിജിലന്‍സിന് ലഭിച്ച പരാതികള്‍ ക്രോഡീകരിച്ച് തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് വിജിലന്‍സ് പരിശോധന. തൊടുപുഴ മണക്കാട് വില്ലേജ് ഓഫീസുകളില്‍ നിന്ന് കണക്കില്‍പെടാത്ത തുക കണ്ടെത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button