കയ്പമംഗലം(തൃശൂര്‍): കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത ബിജെപി പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ശ്രീനാരായണപുരം ഏരാശേരി ഹര്ഷന്റെ മകനും ബിജെപി എസ്എന്‍ പുരം ബൂത്ത് പ്രസിഡന്റുമായ രാഗേഷ്, ഒളിവിലുള്ള ഇയാളുടെ സഹോദരന് ഒബിസി മോര്‍ച്ച സെക്രട്ടറി രാജീവ് എന്നിവരെയാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്. അമിതപലിശയ്ക്കു കടം കൊടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഓപ്പറേഷന് കുബേരയുടെ ഭാഗമായിട്ടാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്.
പോലീസിന്റെ മിന്നല്‍പരിശോധനയിലാണ് 1,37,000 രൂപയുടെ കള്ളനോട്ടും നോട്ടടിയന്ത്രവും പിടിച്ചെടുത്തു. ഇരുനില വീടിന്റെ മുകള്‍നിലയില്‍ രഹസ്യമുറിയിലാണു കള്ളനോട്ട് നിര്‍മിച്ചിരുന്നത്. നോട്ട് അച്ചടിക്കാനുള്ള യന്ത്രവും മഷിയും പേപ്പറും സ്കാനറും ഇതു മുറിച്ചെടുക്കാനുള്ള കട്ടറും സ്കെയിലും ഇവിടെനിന്നു പിടിച്ചെടുത്തു.
Post Your Comments