തിരുവനന്തപുരം : കേരളത്തിന് ആവശ്യമായ അരി ആന്ധ്രയില്‍ നിന്ന് ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇതു സംബന്ധിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ. ഇ. കൃഷ്ണമൂര്‍ത്തിയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കൃഷിമന്ത്രി സോമിറെഡ്ഡി ചന്ദ്രമോഹന് റെഡ്ഡി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി.
ഇതിനു ശേഷമാണ് കേരളത്തിന് വേണ്ട അരി നല്കാന് ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കിയത്.
Post Your Comments