ന്യൂഡല്‍ഹി : ഖത്തറില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മുഴുവന്‍ ഇന്ത്യക്കാരും സുരക്ഷിതരാണെന്നും വിദേശകാര്യവക്താവ് ഗോപാല്‍ ബാഗ്ലെ പറഞ്ഞു.
ഖത്തറില്‍ പ്രദേശികമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യക്കാരെ ഒഴിപ്പിയ്‌ക്കേണ്ട സാഹചര്യം നിലവില്‍ ഇല്ല. റംസാന്‍ സമയത്ത് കൂടുതല്‍ ഇന്ത്യക്കാര്‍ നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നതിനാല്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതാണെന്ന് വിദേശകാര്യവക്താവ് പറഞ്ഞു. അധിക വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബാഗ്ലെ വ്യക്തമാക്കി.,
Post Your Comments