ഖത്തറിനെതിരായി നിലപാടെടുത്ത രാജ്യങ്ങളെ അനുകൂലിച്ച കുടുംബാംഗങ്ങളെ ജയിലിലടച്ചതായി റിപ്പോർട്ട്. 20 പേരെ തടങ്കലിലാക്കിയതായി ഫ്രഞ്ച് മാഗസിനായ ‘ലെ പോയിന്റ്’ ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഉത്തരവ് അനുസരിച്ചാണ് ഇവരെ പിടികൂടിയതെന്നാണ് സൂചന. ഫ്രഞ്ച് ട്രെയിനിങ് ആൻഡ് മാനേജ്‌മെന്റ് കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ ചെക്ക് സംബദ്ധമായ ഒരു കേസിൽ അകപ്പെട്ട് ജയിലിലായപ്പോഴാണ് ഇവരെ 20 പേരെയും പരിചയപ്പെട്ടതെന്നും അങ്ങനെയാണ് സംഭവം പുറത്തായതെന്നും മാഗസിൻ വ്യക്തമാക്കുന്നു.
പുറത്തിറങ്ങുമ്പോൾ തങ്ങളുടെ ദുരവസ്ഥ പുറം ലോകത്തെ അറിയിക്കണമെന്ന് അവർ വ്യക്തമാക്കിയതായി ഉദ്യോഗസ്ഥൻ പറയുന്നു. ആരോഗ്യസംബദ്ധമായ പ്രശ്‌നങ്ങളാൽ അവരുടെ സ്ഥിതി ഗുരുതരമാണെന്നുമാണ് സൂചന. ഭീകരവാദികൾക്കു പിന്തുണ നൽകി ഗൾഫ് മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങൾ ഖത്തറുമായി നയതന്തബന്ധം വിഛേദിച്ചത്. ഈ വിഷയത്തിൽ മറ്റ് രാജ്യങ്ങളെ അനുകൂലിച്ചു എന്ന വിഷയത്തിലാണ് ഇവരെ തടങ്കലിലാക്കിയിരിക്കുന്നത്.
Post Your Comments