ഗള്‍ഫിലെയും അറബ് ലോകത്തെയും വിവാദ വിഷയങ്ങളില്‍ ആദ്യമായി പ്രതികരിച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഖത്തറിലെത് വലിയ പ്രശ്‌നമല്ല. ഖത്തറിലെ മൊത്തം ജനങ്ങള്‍ ഈജിപ്തില്‍ ഒരു പരിപാടിക്ക് പങ്കെടുക്കുന്നവരുടെ അത്രയേ ഉണ്ടാകുകയുള്ളുവെന്ന് വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി ഈജിപ്തിലെത്തിയ അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Read Also: ഷുഹൈബ് കേസ്; അറസ്റ്റ് ചെയ്യപ്പെട്ടവര്‍ തങ്ങളോടൊപ്പമുള്ളവരാണെന്ന് എം സ്വരാജ്
ഖത്തറുമായുള്ള തര്‍ക്കം സംബന്ധിച്ച ചോദ്യത്തിന് ബിന്‍ സല്‍മാന്‍ ചില ചരിത്ര സംഭവങ്ങള്‍ ഓർമിപ്പിക്കുകയുണ്ടായി. 1959ല്‍ ക്യൂബയും അമേരിക്കയും തമ്മിലുണ്ടായ പ്രശ്‌നങ്ങളുമായിട്ടാണ് അദ്ദേഹം ഖത്തര്‍ ഉപരോധത്തെ താരതമ്യം ചെയ്തത്. ഇറാന്‍ നടത്തുന്ന ശത്രുതാപരമായ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് രാജകുമാരന്‍ പറഞ്ഞു. ഇറാന്‍ ഭരണകൂടത്തെ ഭയക്കുന്നില്ല. ഇറാനിലേത് കടലാസ് പുലി ഭരണകൂടമാണെന്നും അദ്ദേഹം പറയുകയുണ്ടായി. യമനിലെ യുദ്ധം ഏതാണ് അവസാനിക്കാറായിട്ടുണ്ട്. അവിടെ നിയപരമായ ഭരണകൂടം സ്ഥാപിക്കലാണ് ലക്ഷ്യമെന്നും രാജകുമാരൻ കൂട്ടിച്ചേർത്തു.
Post Your Comments